SEARCH


Chooliyar Bhagavathy Theyyam - ചൂളിയാർ ഭഗവതി തെയ്യം

Chooliyar Bhagavathy Theyyam - ചൂളിയാർ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Chooliyar Bhagavathy Theyyam - ചൂളിയാർ ഭഗവതി തെയ്യം

ചൂളിയാർ ഭഗവതി തെയ്യം അല്ലെങ്കിൽ ശൂലിയാർ ഭഗവതി എന്നും വിളിക്കുന്നു. തൃക്കണ്യാലപ്പന്റെ ധാന്യപ്പുര ചുട്ടെരിക്കാൻ തുനിഞ്ഞ കാർത്തവീരാസുരനെ വധിക്കാൻ ശിവ ഭഗവാന്റെ തൃക്കണ്ണിൽ നിന്നും ഉദിച്ച ശൂലം യേന്തിയ ഭഗവതി ആണ് ചൂളിയാർ ഭഗവതി അല്ലെങ്കിൽ ശൂലിയാർ ഭഗവതി. ഉദുമയിലെ കോതോറമ്പത്ത് ഒരു മൂകാംബിക ഭക്തനായ മഹത് ഗുരുവിന്റെ ഒപ്പം ആകൃഷ്ട്ടയായ ആദിപരാശക്തി കൂടി എഴുന്നള്ളിയെത്രെ. ഇവിടെ എത്തിയപ്പോൾ ദേവിക്ക് ആ പ്രദേശത്തിന്റെ സൗന്ദര്യം കണ്ട് അവിടെ കുടിയിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. തൻ്റെ ഭക്തൻ സ്പടിക സമാനമായി ധ്യാനിക്കുന്നടത്ത് ഭഗവതി സ്വംയംഭുവായി കല്ലായി ഉയർന്നുവന്നു. ഇങ്ങനെ സ്വംയംഭുവായി ഉയർന്നു വന്ന മഹാ ദുർഗ്ഗയാണ് സാക്ഷാൽ ചൂളിയാർ ഭഗവതി. പട്ടുവം മുതൽ പനമ്പൂർ വരെ ഇടങ്ങ വലങ്ങാ 96 നഗരങ്ങളായി വ്യാപിച്ചു കിടക്കുന്ന തെരുവിന്റെ കാവൽ ദേവതയാണ് അരയോടയിൽ പന്തം കുത്തി നിൽക്കുന്ന ചൂളിയാർ ഭഗവതി. ചിതാഗ്നി കൊണ്ട് സംപൂജ്യയായ ആദി പരാശക്തി തന്നെ യാണ് പദ്‌മവേദാങ്കരുടെ കുലദേവതയായ ചൂളിയാർ ഭഗവതി. വട്ട മുടി നിറയെ നെയ്ത്തിരി കുത്തിനിർത്തി അരയോടയിൽ പന്തം കുത്തി നിർത്തി മാതൃഭാവനയോടെ പരിലസിക്കുന്ന ഈ ദേവതക്ക് പല നാടുകളിൽ പല ഭാവങ്ങളും പേരുകളും ആണ്. ആധിയും വ്യാധിയും മാറ്റുവാൻ ഭൂലോകത്തേക്ക് ഇറങ്ങി വന്ന ആ ഭദ്ര സന്താന മൂർത്തിയും സകലകല വിദ്യവരദായിനിയുമാണ് സാത്വികവും രാജസവും താമസവുമായ ത്രിഗുണങ്ങളുടെ മാതാവാണ് ശ്രീ ചൂളിയാർ ഭഗവതി. തൃക്കണ്ണാഡേശ്വരന്റെ സന്നിധാനത്തിൽ എത്തി ഇരിപ്പിടം അവശ്യപെട്ട ദേവിക്ക് പുഷ്പ ബാണം തൊടുത്ത് ഇരിക്കാൻ ഇരിപ്പിടം കൊടുത്ത് പരമേശ്വരൻ എന്നാണ് പുരാവൃത്തം. ആറു പരദേവതമാരിൽ അഞ്ചു കഴിഞ്ഞു ആറാമത് പരദേവതയാണ് ശ്രീ ചൂളിയാർ ഭഗവതി

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848